മഞ്ഞാട *
*
തുള്ളിക്കളിച്ചു പുളിനങ്ങളെ പുല്‍കി
പുലരികളില്‍ മഞ്ഞാട ചുറ്റിക്കഴിഞ്ഞ നാള്‍
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീര്‍തെറ്റിനീരാടി നീന്തിക്കളിച്ചനാള്‍..
വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചു വേര്‍പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ്റു നിര്‍വൃതി
ക്കരളില്‍ തണുപ്പായ് പുതച്ചോരു നാളുകള്‍
കെട്ടുപോകുന്നു വസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുല വേഗം
ചൂതിന്‍റെയീട് ഞാനാത്മാവലിഞ്ഞുപോയി
പോരൂ ഭഗീരഥാ വീണ്ടും...
-മുരുകന്‍ കാട്ടാക്കടയുടെ തിരികെയാത്ര എന്ന കവിതയില്‍ നിന്ന്.
16 comments:
പുലരികളില്‍ മഞ്ഞാട ചുറ്റിക്കഴിഞ്ഞ നാള്‍
പുലരി അല്ല, സന്ധ്യ ആര്‍ന്നു.
ഇതെന്താദ്... ഞാന്‍ ഞെട്ടിപോയല്ലോ പാച്ചാളം. മുരുകന്‍ എന്നു കണ്ടപ്പോഴാ ശ്വാസം വീണത്..
പച്ചാളത്തിന്റെ മഞ്ഞാട കണ്ട് ഞാനും ഒന്നു കിടുങ്ങിപോയ് :)
പടം സൂപര്‍
-സുല്‍
ചിത്രം മനോഹരമായിട്ടുണ്ട്.
ആകാശത്ത് എന്താ കായികമേള നടക്കുന്നുണ്ടോ? കുറേ ട്രാക്സ് ഇട്ടിട്ട് കാണുന്നുണ്ടല്ലോ. ഇനി KSEB യുടെ കായികമേളയാണോ?
പിന്നെ,
അവസ്ഥന്തരം എന്ന കവിത(!?) വായിച്ച ഞെട്ടല്‍ തീരുന്നതിന് മുന്‍പ് ഈ കവിത കണ്ടപ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും ഞെട്ടി!! പിന്നെ, കവിത കഴിഞ്ഞുള്ള ലാസ്റ്റ് പൂസ്റ്റ് ലൈന്‍ വായിച്ചപ്പോ എല്ലാം ക്ലിയറായി.. ഹി ഹി
:-)
സ്വര്‍ണ്ണം ഉരുക്കി ഒഴിച്ച പോലെ.
(ഇപ്പോ എനിക്കെല്ലാം മനസ്സില്ലായി. സാരമില്ല പാച്ചു, നമുക്കിനീം റ്റെം ഉണ്ട്)
കവിത വന്നതിലത്ഭുതമില്ല, പച്ചാള്‍സേ!
പടം നന്നായി പാച്ചൂ....
കോട്ടപ്പുറം, പറവൂര്‍ വഴി പോയപ്പോള്‍ പകര്‍ത്തിയതാണോ അതോ.....
കവിത കണ്ട് ഞെട്ടിപ്പോയി.. പിന്നല്ലെ സംഗതി മനസ്സിലായത്..!!!
ചിത്രം കൊള്ളാട്ടോ.
കിടിലന്‍ പടം.
ചിത്രം മനോഹരം
അസ്തമയ സൂര്യന്റെ തിളക്കമൊ അതൊ പ്രഭാത സൂര്യന്റെ കുളിരൊ..?
ആ ഫോട്ടൊ കിടിലന്‍.
പച്ചാളം മാഷേ എനിക്ക് അസൂയ തോന്നുന്നു. പടം സൂപ്പര്‍! :)
പടം നന്നായി.. :)
"മുരുകന്‍ കാട്ടാക്കടയുടെ കാത്തിരിപ്പ് എന്ന കവിതയില്‍ നിന്ന്"
ഒരു ചെറിയ സംശയം - മുരുകന്‍ കാട്ടാക്കടയുടെ ' തിരികെ യാത്ര' എന്ന കവിത അല്ലെ ഇതു :) ?
എവിടെയോ കേട്ട വരികളാണല്ലോ എന്നു വിചാരിക്കുമ്പോഴാണ് മുരുകന് കാട്ടാകട് എന്ന് പേരു കണ്ട്ത്.
അദ്ദേഹത്തിന്റെ കണ്ണട, കറ്ഷകന്റെ ആത്മഹത്യ കുറിപ്പ്, പക എവയും നല്ല കവിതകളാണ് …
ചിത്രം കണ്ടവര്‍ക്കെല്ലാം നന്ദി.
അഭിലാഷങ്ങള്‍, അദ് തന്നെ സംഭവം, കെ എസ് ഇ ബി, ഒഴിവാക്കാന്‍ നോക്കിയിട്ട് ശരിയായില്ല :(
കുറുമാനെ ഇത് ഗ്രോശ്രീ പാലത്തിന്‍റെ ഹൈക്കോര്‍ട്ട് ഭാഗത്തു നിന്നും തുടങ്ങുന്ന പുതിയ തീരദേശ പാതയില്‍ നിന്നെടുത്തത്, ആ തെങ്ങുകള്‍ കാണുന്നത് ബോള്‍ഗാട്ടിയുടെ പുറകു വശമാണ്.
സജി, അതു അസ്തമയ സൂര്യന്‍റെതു തന്നെ, ആദ്യത്തെ കമന്‍റില്‍ ഇട്ടിരുന്നു.
കോറോത്ത്, നന്ദി. ശ്രദ്ധിക്കാതെ ഇട്ടതാണ്, തിരുത്തിയിട്ടുണ്ട്.
സാക്ഷരന്‍, (നിരക്ഷരന്റെ ഫ്രണ്ടാണോ? ;)
അതെ, നല്ല കവിതകളാണ് മുരുകന്‍ കാട്ടാക്കടയുടേത്.
പാച്ചുവേ, ഞമ്മളും ചെറുതായിട്ടൊന്ന് കിടുങ്ങീട്ടോ ;-)
Post a Comment