Saturday, November 8, 2008

untitled


കേരളകലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ തൃപ്പൂണിത്തുറ സംസ്കൃത കോളേജില്‍ അവതരിപ്പിച്ച കൂടിയാട്ടത്തില്‍ നിന്നും

ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. നൃത്തം എന്നതിനെക്കാള്‍ ഇതൊരു അഭിനയകലയാണ്. രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കം കൂടിയാട്ടത്തിനുണ്ട്. ഏറ്റവും പ്രാചീനമായ സംസ്കൃതനാടക രൂപങ്ങളിലൊന്നാണിത്. പൂര്‍ണരൂപത്തില്‍ ഒരു കൂടിയാട്ടം അവതരിപ്പിക്കാ‍ന്‍ 41 ദിവസം വേണ്ടിവരും. (അവലംബം വിക്കിപീഡിയ)

11 comments:

മെലോഡിയസ് November 9, 2008 at 12:38 AM  

നന്നായിട്ടുണ്ട് ട്ടാ

പാഞ്ചാലി November 9, 2008 at 1:36 AM  

ഇഷ്ടമായി!
(വലതു വശത്ത് താഴത്തെ റിഫ്ലക്ഷന്‍ ഒഴിച്ച്. ഇനി ഇപ്പൊ അതായിരിക്കുമോ ഭംഗി? ആവോ...ഏതായാലും അറിവുള്ളവര്‍ പറയട്ടെ!)

Sekhar November 9, 2008 at 6:05 AM  

കൂടിയാട്ടം നന്നായിട്ടുണ്ട് മാഷെ

കാളിയമ്പി November 9, 2008 at 7:04 AM  

പച്ചാളമല്ല ചിത്രാളം..ഈ വേതാളത്തിലെ ള അല്ല പളുങ്കിലെ ള

അതുല്യ November 9, 2008 at 9:35 AM  

പച്ചാള്‍സ്,

പടം തുറന്ന് നോക്കുമ്പോഴ് ആദ്യം തന്നെ, ആ മച്ഛിലെ ആ റ്റ്യൂബ് ലെഇറ്റും പിന്നെ പെഡസ്റ്റല്‍ ഫാനിന്റെ പിടിയും, തുറന്ന് കിടക്കുന്ന വാതിലുകളും ഒക്കെ വിഷന്‍ ഡിസ്റ്റ്രര്‍ബേഡ് ആക്കുന്നു.വാതിലിന്റെ അവിടെ നിന്ന് എടുത്തിരുന്നെവെങ്കില്‍ കുറച്ചൂടെ അടുത്ത് കിട്ടുമായിരുന്നോ? എന്നാലും ക്ലാരിറ്റി കിടു.

ഉവ്വ് ഫോട്ടോഗ്രാഫിയെ കുറിച്ച് എല്ലാം എനിക്കറിയാം. ക്യാമറ പിടിയ്ക്കാന്‍ ഒഴിച്ച് !

-അതുല്യ

[ nardnahc hsemus ] November 9, 2008 at 1:07 PM  

ഇത് പ്രോഗ്രാം നടക്കുമ്പോള്‍ എടുത്തതാണോ?
ഇങനെ കസേരയിലിരുന്ന് കണ്ടിട്ടില്ല.. (അപൂര്‍വ്വ സഹോദരങ്ങളിലെ കുള്ളനെ ഓര്‍മ്മിപ്പിയ്ക്കുന്ന പോസ്!)

അതുകൊണ്ടൊക്കെയാവാം, പുതുമ തോന്നുന്നു!

:)

Anonymous November 9, 2008 at 7:03 PM  

അതെയതെ വിഷന്‍ ഡിസ്റ്റേര്‍ബ്ഡ് ആകാന്‍ പാടില്ല!!!
ഡിസ്റ്റെര്‍ബന്‍സ് ഉണ്ടാക്കുന്നതൊന്നും നമുക്ക് ഇഷ്ടവുമല്ല!!!
ഓടോ:-
കളിവിളക്കിന്റെ വെളിച്ചത്തിലൊരു പരീക്ഷണമാകാമായിരുന്നു?
:)

Jayasree Lakshmy Kumar November 10, 2008 at 5:22 AM  

ഹ! എനിക്ക് വലത്തു സൈഡിലെ ആ ലൈറ്റും പിന്നെ താഴത്തെ റിഫ്ലക്ഷനുമൊക്കെ കൂടിയുള്ള ആ ടോട്ടൽ ഇഫ്ഫക്റ്റ് ആണല്ലോ ഇഷ്ടായത്. വീക്ഷണകോണിന്റെ വ്യത്യാസമാകാം. എനിക്കു നന്നേ ഇഷ്ടമായി

അപ്പു ആദ്യാക്ഷരി November 10, 2008 at 7:07 AM  

പച്ചാളം, കൂടിയാട്ടത്തെപ്പറ്റി അല്പം വായിച്ചറിയാന്‍ ഇടയാക്കി ഈ പോസ്റ്റ്.

കൂടിയാട്ടത്തെപ്പറ്റിയുള്ള വീഡിയോ റിക്കോര്‍ഡിംഗ് ആണോ രംഗം?

nandakumar November 10, 2008 at 2:09 PM  

മം മം മം... ആനന്ദകരം!!!

വര്‍ക്കേഴ്സ് ഫോറം November 10, 2008 at 2:38 PM  

Dear Sreeni
Good work
Please see this post
http://workersforum.blogspot.com/2008/05/blog-post_17.html

Blog Archive


»»»»

Followers

©All images protected by copyright and not to be used in any way without permission.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP